പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമനെപ്പോലെയാണെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമനെപ്പോലെയാണെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. അതേ സമയം അമിത് ഷാ ലക്ഷ്മണനെപ്പോലെയാണെന്നും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഹനുമാനെപ്പോലെയാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ രാജ്യം ഒരു രാമരാജ്യമാക്കുവാനാണ് സ്വപ്നം കാണുന്നതെന്നും ബിജെപി എംഎല്‍എ പറയുന്നു.

എനിക്ക് തോന്നുന്നത് ലക്ഷമണന്‍ മാത്രമല്ല, അമിത് ഷാ ചാണക്യനാണ്. ചന്ദ്രഗുപ്ത മൗരന്‍റെ ഉപദേശകന്‍. ആദിത്യനാഥിനെക്കുറിച്ച് പറയുകയാണെങ്കില്‍ ബ്രഹ്മചാരിയായ ഹനുമാനാണ് അദ്ദേഹം. ഈ രാമ, ലക്ഷ്മണ, ഹനുമാന്‍ കൂട്ട് കേട്ട് നമ്മുടെ രാമരാജ്യ സ്വപ്നം പൂര്‍ത്തീകരിക്കും. ഒപ്പം ദേശീയ രാഷ്ട്രീയത്തില്‍ തന്നെ രാജരാജ്യം ഈ കൂട്ടുകെട്ട് സാധ്യമാക്കും. ഉത്തര്‍പ്രദേശിലെ ബലിയയിലെ ഒരു യോഗത്തില്‍ ബിജെപി എംഎല്‍എ പറഞ്ഞു.

അതേ സമയം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാമയാണത്തിലെ ശൂര്‍പ്പണകയ്ക്ക് തുല്യമാണെന്നും ബിജെപി എംഎല്‍എ പ്രസ്താവിച്ചു. നേരത്തെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍ക്ക് ഇരകളുടെ മാതാപിതാക്കളും കാരണക്കാരാണെന്ന വിവാദ പ്രസ്താവന നടത്തിയ വ്യക്തിയാണ് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്