നരേന്ദ്രമോദി ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. പുടിന്‍റെ ക്ഷണം സ്വീകരിച്ചാണ് മോദി റഷ്യയിലെത്തുന്നത്. ഉഭയകക്ഷി ബന്ധം ശക്തമാക്കാനുള്ള ചർച്ചക്ക് പുറമേ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതക്കെതിരായ നീക്കം, ആണവോർജ്ജ രംഗത്തെ സഹകരണം, ഇറാനുമായുള്ള ആണവക്കരാറിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ പങ്കജ് സരൺ പറഞ്ഞു.
ഈ വർഷം അവസാനം പുചിൻ ഇന്ത്യ സന്ദർശിക്കുമെന്നും പങ്കജ് സരൺ അറിയിച്ചു. സോചിൻ നഗരത്തിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷം ഇന്ന് തന്നെ നരേന്ദ്രമോദി മടങ്ങും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാൻ കൂടിക്കാഴ്ച സഹായിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
