കര്‍ഷകര്‍ക്ക് പ്രധാന്യം നല്‍കിയുളള ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്: മോദി

First Published 25, Mar 2018, 12:53 PM IST
modi s mann ki bath speech about farmers
Highlights
  • മഹാരാഷ്ട്ര കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പദ്ധതികൾ എണ്ണിപ്പറഞ്ഞ് മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി.

ദില്ലി: കര്‍ഷകര്‍ക്ക് പ്രധാന്യം നൽകിയുള്ള ബജറ്റാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിലസ്ഥിരത ഉറപ്പാക്കുന്ന നിരവധി തീരുമാനങ്ങൾ നടപ്പാക്കിയെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

മഹാരാഷ്ട്ര കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പദ്ധതികൾ എണ്ണിപ്പറഞ്ഞ് മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി. അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14ന് ഗ്രാമ സ്വരാജ് അഭിയാനായി രാജ്യവ്യാപകമായി ആചരിക്കുമെന്നും മോദി പറഞ്ഞു.


 

loader