'ശാന്തിയും സമാധാന'വും നേടാന്‍ യോഗ, ത്രീഡി വീഡിയോയുമായി മോദി
ദില്ലി: ശാന്തിയും പോസിറ്റീവ് ഊര്ജ്ജവും മനസില് കൊണ്ടുവരാന് മൂന്ന് മിനിട്ട് യോഗ. ത്രിഡി രൂപത്തിലുള്ള യോഗ വീഡിയോ പങ്കുവച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. എങ്ങനെ നാഡി ശോദന് പ്രാണായാമം ചെയ്യാമെന്നതിന്റെ വിവരണവും ഉള്പ്പെട്ടതാണ് പ്രധാനമന്ത്രിയുടെ വീഡിയോ. ഇത് ചെയ്യുന്നതിലൂടെ ശരീരത്തിലെ നെഗറ്റീവ് ഊര്ജ്ജം പുറത്താക്കി മനസിന് ശാന്തി പകരാന് സാധിക്കുമെന്നാണ് വീഡിയോ വിശദീകരിക്കുന്നത്.
ട്വിറ്ററിലാണ് പ്രധാനമന്ത്രി യോഗ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രാണായാമത്തിലെ അനൂലോം വീലോമാണ് വീഡിയോയില് വിശദമാക്കുന്നത്. ഇത് നോക്കി പഠിച്ച് യോഗ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന കുറിപ്പും വീഡിയോയ്ക്ക് ഒപ്പമുണ്ട്.
നേരത്തെയും ഇത്തരം യോഗ വീഡിയോകള് പ്രധാനമന്ത്രി പോസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര മന്ത്രി രാഘവേന്ദ്ര റാത്തോറിന്റെ ഫിറ്റനസ് ചലഞ്ച് പ്രധാനമന്ത്രി സ്വീകരിച്ചിരുന്നു. അന്ന് തന്റെ ഫിറ്റ്നസ് വീഡിയോ ഉടന പുറത്ത് വിടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
