വിദേശ യാത്രകള്‍ നടത്തുമ്പോള്‍ അവിടങ്ങളിലെ രാഷ്ട്രത്തലന്മാരുമായി സംസാരിക്കുകയും വിവിധ കാര്യങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാല്‍ അടുത്തിടെ നടത്തിയ ഗള്‍ഫ് യാത്രകളില്‍ എന്റെ നാട്ടുകാരായ പ്രവാസികളെ സന്ദര്‍ശിക്കണമെന്ന ആവശ്യം അവിടങ്ങളിലെ ഭരണാധികാരികളെ അറിയിച്ചു. മലയാളിയുടെ കര്‍മ്മ ശേഷിയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു.

ദരിദ്രരുടെ ഉന്നമനമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. കേരളത്തിലും മാറ്റങ്ങളുണ്ടാവാന്‍ പോകുന്നു. മാറ്റത്തിന് ബിജെപി നിമിത്തമായി മാറും. കേരളത്തെ ഒന്നാം സ്ഥാനത്തെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 21ാം നൂറ്റാണ്ട് ഏഷ്യയുടെ നൂറ്റാണ്ടാണ്. എല്ലാ മേഖലയിലും ഒന്നാം സ്ഥാനത്തെത്താന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കഴിയുന്ന വിധത്തില്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്നെല്ലാം മാറി നിന്ന് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രക്തപ്പുഴയൊഴുക്കുന്ന ഒരു രാജ്യമുണ്ട്. ലോകത്ത് എവിടെ നടക്കുന്ന ഭീകരാക്രമണങ്ങളിലും ആ രാജ്യത്തിന്റെ കൈകളുണ്ട്. അഫ്ഗാനിലും ബംഗ്ലാദേശിലും എന്നുവേണ്ട ലോകത്ത് എവിടെ ഭീകരാക്രമണമുണ്ടായാലും ഈ രാജ്യത്തിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നു. ഒന്നുകില്‍ ഈ രാജ്യത്ത് നിന്ന് തീവ്രവാദികള്‍ പല രാജ്യങ്ങളിലും പോയി ആക്രമണങ്ങള്‍ നടത്തുന്നു. അല്ലെങ്കില്‍ ഉസാമ ബിന്‍ലാദനെ പോലെ ഭീകരാക്രമണങ്ങള്‍ നടത്തിയ ശേഷം ഇവിടെ വന്ന് ഒളിച്ചിരിക്കുന്നു