അബുദാബി: സൈബര്‍ സ്പെയ്സ് മതതീവ്രവാദം വളര്‍ത്താന്‍ ചിലര്‍ ഉപയോഗിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍. ദുബായില്‍ വേള്‍ഡ് ഗവണ്‍മെന്‍റ് സമ്മിറ്റിലെത്തിയ പ്രധാനമന്ത്രി ഹിന്ദിയിലാണ് പ്രസംഗിച്ചത്. പ്രസംഗം കേള്‍ക്കാനായി അബുദാബി കിരീടാവകശിയും ദുബായ് ഭരണാധികാരിയും സദസിലുണ്ടായിരുന്നു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അബുദാബിയില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്.
അബുദാബി കിരീടാവകാശി ഷെയ്ക് മൊഹമ്മദ് ബിന്‍ സയ്ദ് അല്‍നഹ്യാന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുകയായിരുന്നു. നരേന്ദ്ര മോദിക്ക് യുഎഇ പ്രതിരോധ സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.
