തുടര്‍ച്ചയായ മൂന്നാംതവണയാണ് നരേന്ദ്രമോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. രാവിലെ 11ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ദീപാവലി ആശംസകള്‍ നേരും. അതേ സമയം അതിര്‍ത്തിയിലെ സംധര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദീപാവലിയോടനുബന്ധിച്ച് ബി.എസ്.എഫും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും തമ്മില്‍ വാഗാ അതിര്‍ത്തിയില്‍ നടത്തുന്ന മധുരം കൈമാറ്റം ഇത്തവണ ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.