ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഇന്ന് പുറപ്പെടും. ആദ്യം പോര്‍ച്ചുഗലില്‍ എത്തുന്ന മോദി അവിടത്തെ കൂടിക്കാഴ്ചകള്‍ക്കു ശേഷമാകും വാഷിംഗ്ടണിലേക്ക് പോകുക. ഇന്ത്യയ്ക്ക് 22 അത്യാധുനിക ഗാര്‍ഡിയന്‍ പ്രിഡേറ്റര്‍ ഡ്രോണ്‍ വിമാനങ്ങള്‍ അമേരിക്ക കൈമാറുന്ന കരാറില്‍ മോദിയും ട്രംപും ഒപ്പുവയ്ക്കും. തിങ്കളാഴ്ച വാഷിംഗ്ടണിലാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. ഭീകരവാദം, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, അഫ്ഗാനിസ്ഥാനിലെ സ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാവും. അമേരിക്കയില്‍ നിന്ന് മടങ്ങവേ നെതര്‍ലന്റ്‌സിലും മോദി സന്ദര്‍ശനം നടത്തും.