ഉത്തരകൊറിയും തെക്കൻകൊറിയും നടത്തിയ ചർച്ചകൾക്ക് ശേഷമുള്ള സ്ഥിതിയും ഇരു നേതാക്കളും വിലയിരുത്തും

ദില്ലി: ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും കൂടിക്കാഴ്ചയ്ക്കു ശേഷം ഒപ്പുവയ്ക്കും. 

വ്യാപാര രംഗത്തെ സഹകരണം മെച്ചപ്പെടുത്താനാവും പ്രധാന ചർച്ച. ഭീകരതയ്ക്കെതിരെ ഒരുമിച്ച് നീങ്ങാനുള്ള പ്രഖ്യാപനം ഉണ്ടാവും. ഉത്തരകൊറിയും തെക്കൻകൊറിയും നടത്തിയ ചർച്ചകൾക്ക് ശേഷമുള്ള സ്ഥിതിയും ഇരു നേതാക്കളും വിലയിരുത്തും.