ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി മോദി സ്വീഡനില്‍

സ്റ്റോക്ഹോം: അഞ്ച് ദിവസത്തെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി സ്വീഡനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വെൻ വിമാനത്താവളത്തിൽ സ്വീകരിച്ചു. സ്വീഡൻ രാജാവ് കാർള്‍ പതിനാറാമൻ ഗുസ്താഫുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി. സ്വീഡൻ തലസ്ഥാനമായ സ്റ്റോക്കോമിൽ നടക്കുന്ന പ്രഥമ ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. 

നോർഡിക് രാജ്യങ്ങളായ സ്വീഡൻ, നോർവേ, ഫിൻലൻഡ്, ഡെന്മാർക്ക്, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്‌വെനുമായും മോദി കൂടിക്കാഴ്ച്ച നടത്തും. പാരമ്പര്യേതര ഊർ‌ജം, വ്യാപാര മേഖലകളിലെ സഹകരണം തുടങ്ങിയവ ചർച്ചയാകുമെന്നാണ് പ്രതീക്ഷ. സ്വീഡൻ കൂടാതെ യുകെ, ജർമനി എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദർശിക്കുന്നുണ്ട്.