മുംബൈ: നരേന്ദ്രമോദി സര്‍ക്കാറിനെതിരെ രൂക്ഷമായ പ്രതികരണവുമായി ശിവസേന എംപി സഞ്ജയ് റൗത്ത്. നരേന്ദ്ര മോദി തരംഗം മാഞ്ഞു പോയതായും രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ജി.എസ്.ടി പ്രതിഷേധവും സാമ്പത്തിക രംഗത്തെ തളര്‍ച്ചയും ചൂണ്ടിക്കാട്ടിയായിരുന്നുശിവസേന നേതാവിന്റെ പ്രതികരണം.
രാഹുല്‍ രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണ്. അദ്ദേഹത്തെ പപ്പു എന്നു വിളിക്കുന്നതു തെറ്റാണ്. ജനങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി. അവര്‍ക്ക് ഏതു നേതാവിനെയും പപ്പുവാക്കാന്‍ കഴിയും. ജി.എസ്.ടിക്കെതിരെ ഗുജറാത്തില്‍ ഉടലെടുത്തിരിക്കുന്ന ജനരോഷം തെരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടിയാകുമെന്നതിന്റെ സൂചനയാണ്.

കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ മുന്നണിയുടെ ഭാഗമാണെങ്കിലും ശിവസേനയും ബി.ജെ.പിയും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ബി.ജെ.പിക്കെതിരെ-പ്രധാനമായും മോദിക്കെതിരെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയടക്കം നിരവധി നേതാക്കള്‍ നേരത്തെയും രംഗത്തെത്തിയിരുന്നു.
