സൈനിക രംഗത്തെ സഹകരണത്തിനുള്ള കരാറുകളില്‍ ഇരു നേതാക്കളും ഒപ്പുവെയ്ക്കും. ഇന്ത്യയിലെ വികസന പദ്ധതികളില്‍ ജപ്പാന്‍റെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടത്തുന്നുണ്ട്

ടോക്കിയോ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജപ്പാനില്‍ എത്തിയിരുന്നു. ഇന്ത്യ-ജപ്പാന്‍ 13-ാ മത് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ജപ്പാനിലെത്തിയത്. ജപ്പാനിലെത്തിയ മോദിയെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് സ്വീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൈനിക രംഗത്തെ സഹകരണത്തിനുള്ള കരാറുകളില്‍ ഇരു നേതാക്കളും ഒപ്പുവെയ്ക്കും. ഇന്ത്യയിലെ വികസന പദ്ധതികളില്‍ ജപ്പാന്‍റെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടത്തുന്നുണ്ട്. ഇപ്പോള്‍ ജാപ്പനീസ് പ്രധാനമന്ത്രിക്കൊപ്പം ജാപ്പനീസ് എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്ന മോദിയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ട്രെയിനിനുള്ളിലും ഇരു നേതാക്കളും വലിയ ചര്‍ച്ചകളാണ് നടത്തുന്നത്. അദാനി ഉൾപ്പെടെയുളള വ്യവസായികളുടെ സംഘവും പ്രധാനമന്ത്രിക്കൊപ്പം ജപ്പാനില്‍ എത്തിയിട്ടുണ്ട്. 

വീഡിയോ കാണാം....

Scroll to load tweet…