ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സൗഹൃദ സംഭാഷണത്തിന്റെ വീഡിയോ പങ്കുവച്ച് ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി. ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയും ഷീ ജിൻപിങ്ങും സംസാരിക്കുന്ന വീഡിയോ പങ്കുവച്ചാണ് സൗരവ് ദാസ് പരിഹാസം ഉന്നയിച്ചത്

ദില്ലി: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സൗഹൃദ സംഭാഷണത്തിന്റെ വീഡിയോ പങ്കുവച്ച് ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി. “ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്?” എന്ന ചോദ്യവുമായി സിജെപി നേതാവ് സൗരവ് ദാസ് രംഗത്തെത്തി.

ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയും ഷീ ജിൻപിങ്ങും സംസാരിക്കുന്ന വീഡിയോ പങ്കുവച്ചാണ് സൗരവ് ദാസ് പരിഹാസം ഉന്നയിച്ചത്. സിജെപി സമരത്തിനിടെ സമരക്കാർക്കും നേതാക്കൾക്കും ചൈനീസ് ബന്ധമുണ്ടെന്നും ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും ആരോപിച്ച് ബിജെപി അനുകൂല സൈബർ ഹാൻഡിലുകൾ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയും ഷീ ജിൻപിങ്ങും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി സിജെപി ബിജെപിക്കെതിരെ വിമർശനം ഉന്നയിച്ചത്.