ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നാടകീയ രാജിക്കു പിന്നാലെ ഐക്യ സാധ്യതകളുറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. അഴിമതിക്കെതിരായ യുദ്ധത്തില്‍ അണി ചേരുന്നതിന് അഭിനന്ദനങ്ങളെന്നാണ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. ബീഹാറിന്‍റെയും രാജ്യത്തിന്‍റെയും ഭാവിക്കായി അഴിമതിക്കെതിരെ പോരാടേണ്ട സമയമാണിതെന്നും 100കോടിയിലധികം ജനങ്ങള്‍ ഇതിനെ സ്വാഗതം ചെയ്യുന്നതായും ട്വീറ്റില്‍ പറയുന്നു. ഇന്ന് രാത്രി ചേരുന്ന ബിജെപിയുടെ ഉന്നാതാധികാര സമിതി ജെഡിയുവുമായുള്ള മുന്നണി രൂപീകരണം സംബന്ധിച്ച് തീരുമാനമെടുക്കും.
देश के, विशेष रूप से बिहार के उज्जवल भविष्य के लिए राजनीतिक मतभेदों से ऊपर उठकर भ्रष्टाचार के ख़िलाफ़ एक होकर लड़ना,आज देश और समय की माँग है
എന്നാല്‍ ഭാവി പരിപാടികളെന്തെന്ന് കാത്തിരുന്നു കാണാനാണ് നിതീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. സഖ്യകക്ഷിയായ ആര്‍ജെഡി നേതാവും ഉപമുഖ്യ മന്ത്രിയുമായ തേജസ്വി യാദവ് അഴിമതിയാരോപണത്തില്‍ രാജിവെക്കാത്തതിനെ തുടര്‍ന്നാണ് രാജിയെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്.
അഴിമതിയാരോപണം നേരിടുന്ന ആളുമായ് ചേര്‍ന്ന് ഭരിക്കുന്നത് പ്രയാസമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. വേണ്ടിവന്നാല്‍ നിതീഷ് കുമാറിനെ പുറത്തു നിന്നു പിന്തുണയ്ക്കരുമെന്നാണ് നേരത്തെ ബിജെപി പറഞ്ഞിരുന്നത്. എന്നാല്‍ ട്വീറ്റോടെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള സാധ്യതകളാണ് തെളിയുന്നത്.
