ഈജിപ്ത് സൗദി മത്സരത്തില്‍ ഗോള്‍ നേടിയിട്ടും ആഘോഷം നടത്താത്ത ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ നടപടി ശ്രദ്ധേയമാകുന്നു.
മോസ്കോ: ഈജിപ്ത് സൗദി മത്സരത്തില് ഗോള് നേടിയിട്ടും ആഘോഷം നടത്താത്ത ഈജിപ്ഷ്യന് സൂപ്പര് താരം മുഹമ്മദ് സലായുടെ നടപടി ശ്രദ്ധേയമാകുന്നു. ലിവര്പ്പൂളിന് വേണ്ടി കളിക്കുന്ന സൂപ്പര്താരം മത്സരത്തിന്റെ 22 മത്തെ മിനുട്ടിലാണ് ഗോള് നേടിയത്. ഇദ്ദേഹത്തിന്റെ ഈ ലോകകപ്പിലെ രണ്ടാമത്തെ ഗോള് ആയിരുന്നു അത്.
ഗോള് വീണ ശേഷം ഈജിപ്ത് ടീമിലെ അംഗങ്ങള് എല്ലാം ആവേശത്തിലായിരുന്നു. ഈജിപ്ഷ്യന് ഗോളി ഇസാം അല് ഹദ്രി മുട്ടുകാലില് നിന്ന് മുകളിലേക്ക് കൈ ഉയര്ത്തി. എന്നാല് സലായുടെ പ്രതികരണം തീര്ത്തും സന്തോഷമില്ലാതെയായിരുന്നു.
ആഘോഷം ഒന്നും ഇല്ലാതെ അയാള് മൈതാമ മദ്ധ്യത്തിലേക്ക് നടന്നു. ഇത് കണ്ട് ടീം അംഗങ്ങളും അമ്പരന്നു. തന്റെ വിരമിക്കല് തീരുമാനത്തിന്റെ ഭാഗമാണ് ഈ ആഘോഷമില്ലായ്മ എന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. അടുത്തിടെ ചെച്ചയ്നിയന് തീവ്രപക്ഷ നേതാവിനെ സലാ കണ്ടത് ഏറെ വിവാദമായിരുന്നു.
