മൂന്നാഴ്ച മുഖ്യമന്ത്രി കേരളത്തിലുണ്ടാകില്ല. എന്നാല്‍, ഈ കാലത്തേക്ക് മുഖ്യമന്ത്രിയുടെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് കൈമാറിയിട്ടില്ല

തിരുവനന്തപുരം: അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസയുമായി മോഹന്‍ലാല്‍. എത്രയും വേഗം ഭേദമാകട്ടെ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പിണറായി വിജയ് ഒപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇന്നലെയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചത്. മൂന്നാഴ്ച മുഖ്യമന്ത്രി കേരളത്തിലുണ്ടാകില്ല. എന്നാല്‍, ഈ കാലത്തേക്ക് മുഖ്യമന്ത്രിയുടെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് കൈമാറിയിട്ടില്ല. അദ്ദേഹം അമേരിക്കയിലെ ആശുപത്രിയിലിരുന്നു കേരളത്തിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യും.

ഇതിനിടെയില്‍‌ മന്ത്രിസഭാ യോഗങ്ങള്‍ നടക്കുന്നതിനാല്‍ അതിന്‍റെ അദ്ധ്യക്ഷനാവുക വ്യവസായ മന്ത്രിയായ ഇ.പി. ജയരാജനായിരിക്കും. ഇദ്ദേഹം മുഖേനയായിരിക്കും പ്രധാനപ്പെട്ട ഫയലുകളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുക.