കുവൈത്ത് സിറ്റി: കുവൈത്തിലെ സുരക്ഷ സേനാ വിഭാഗങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അതിര്‍ത്തികളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇറാഖില്‍ നിന്ന് ഐ എസ് തീവ്രവാദികള്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറാനിടയുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണിത്.

ഇറാക്കിലെ മൂസിലിലുണ്ടായ തിരിച്ചടിയക്ക് ശേഷം കടന്നുകളഞ്ഞ തീവ്രവാദികള്‍ കുവൈറ്റിലോ സൗദിയിലോ നുഴഞ്ഞുകയറാനുള്ള സാധ്യതയുണ്ടെന്ന് റിപോര്‍ട്ട്. ഭീകരസംഘടനയായ ഇസ്ലാമിക സ്‌റ്റേറ്റിന്‍റെ സായുധരായ ഒരു സംഘമാണ് ഇറാക്കില്‍നിന്നു കടന്നുകളഞ്ഞിരിക്കുന്നത്. ഇറാഖി സൈന്യം മൂസില്‍ തിരിച്ചു പിടച്ചതോടെ ഇവര്‍ രാജ്യം വിട്ടത്. 

ഇവരുടെ ലക്ഷ്യസ്ഥാനം വ്യക്തമല്ല.അയല്‍ രാജ്യങ്ങളായ കുവൈത്തിലും,സൗദിയിലേക്ക് കടക്കാനുള്ള സാധ്യത ഏറെയാണ്. ഇതുസംബന്ധിച്ച് ഇറാക്കി സുരക്ഷാ അധികൃതര്‍ കുവൈറ്റിനെയും സൗദിയേയും വിവരമറിയിച്ചിട്ടുണ്ടെന്നാണ് പ്രദേശിക അറബ് പത്രം അല്‍ അന്ബാ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതേത്തുടര്‍ന്ന് കുവൈറ്റ് അതിര്‍ത്തികളില്‍ സുരക്ഷ സംവിധാനം ശക്തമാക്കുകയും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുകയും ചെയ്തിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.