കാത്തിരിപ്പിന് വിരാമമിട്ട് കേരളം പോളിംഗ് ബൂത്തിലേക്ക്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അല്‍പസമയത്തിനകം പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു. കൃത്യം ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. ഏഴു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിംഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കം 11 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാം. സംസ്ഥാനത്ത് ആകെ 2,60,19,284 വോട്ടര്‍മാരാണുള്ളത്. 140 മണ്ഡലങ്ങളിലായി 21,498 പോളിംഗ് ബൂത്തുകളുണ്ട്. 3137 ബൂത്തുകളില്‍ പ്രശ്നസാധ്യതയുണ്ട്. ഏറ്റവും കൂടുതല്‍ പ്രശ്നസാധ്യതയുള്ള കണ്ണൂരില്‍ കനത്ത സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.