Asianet News MalayalamAsianet News Malayalam

വിചാരണ വേഗത്തിലാക്കണം; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്

വനിതാ ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ അടുത്തയാഴ്ച റിവ്യൂ ഹര്‍ജി നല്‍കുന്നത്.

molested actress approaches high court for speedy trail
Author
First Published Jun 30, 2018, 10:34 AM IST

കൊച്ചി: വിചാരണ വേഗത്തിലാക്കണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിലേക്ക്. വനിതാ ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ അടുത്തയാഴ്ച റിവ്യൂ ഹര്‍ജി നല്‍കുന്നത്.

കേസിന്റെ വിചാരണയ്‌ക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെടും. നടിയെ ഹര്‍ജിയെ പ്രോസിക്യൂഷനും  പിന്തുണയ്‌ക്കും. കേസിന്റെ കാര്യത്തില്‍ അന്വേഷണ സംഘത്തിനുള്ള ആശങ്കയും സാക്ഷികള്‍ കൂറുമാറാനുള്ള സാഹചര്യവും ഹൈക്കോടതിയെ അറിയാക്കാനാണ് പ്രോസിക്യൂഷന്റെയും തീരുമാനം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ജൂലൈ 4ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios