പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച എഎസ്ഐയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കോട്ടയം: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ അപമാനിക്കാന് ശ്രമിച്ച കേസിലെ പ്രതിയായ എഎസ്ഐയുടെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തലയോലപ്പറന്പ് സ്റ്റേഷനിലെ എഎസ്ഐ നാസറിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.
കൊച്ചിയിലെ സിവില് സര്വ്വീസ് പഠന കേന്ദ്രത്തിലെ ലിഫ്റ്റില് വച്ച് പെണ്കുട്ടിയെ അപമാനിക്കാന് ശ്രമിച്ചെന്ന പരാതിയിലാണ് സെന്ട്രല് പൊലീസ് തലയോലപ്പറന്പ് സ്റ്റേഷനിലെ എഎസ്ഐ നാസറിനെതിരെ പോക്സോ കേസെടുത്തത്. ഒളിവില് പോയ നാസര് മുന്കൂര് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്ജി കോടതി തള്ളിയതോടെ പ്രതി കീഴടങ്ങിയേക്കുമെന്നാണ് സൂചന.
കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. അടുത്ത ദിവസം തന്നെ പെണ്കുട്ടി പരാതി നല്കി. ഈ മാസം രണ്ടിന് മജിസ്ട്രേറ്റിന് മുന്നില് രഹസ്യമൊഴി നല്കുകയും ചെയ്തു. പരാതിയില് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാന് പൊലീസ് തയാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേസ് പിന്വലിക്കണമെന്ന് പൊലീസുകാര് ഫോണില് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.
