തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ. പെരുമാതുറ സ്വദേശിയായ ജലീലിനെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു വർഷത്തിലേറെയായി ഭിന്നശേഷയുള്ള കുട്ടിയെ ബന്ധുകൂടിയായ ജലീൽ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് എത്തുന്ന ഇയാളെ കുറിച്ച് സംശയ തോന്നിയ നാട്ടുകാരാണ് ബന്ധുക്കള്‍ക്ക് വിവരം നൽകിയത്. മാനസിക രോഗവിദഗ്ദരുടെ സഹായത്താലാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
