ഈ ശാഖകളില്‍ എല്ലാം ഉള്ള ഇന്ത്യന്‍ രൂപ ഒരു നല്ല തുകയുണ്ടാകുമെന്നാണ് കണക്കാക്കപെടുന്നത്. ഒമാനിലെ മണി എക്‌സ്‌ചേഞ്ചുകള്‍ നേരിടുന്ന ഈ പ്രതിസന്ധി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും ധനകാര്യ മന്ത്രാലയത്തെയും ഇന്ത്യന്‍ അംബാസിഡര്‍ ഇന്ദ്രമണി പാണ്ഡെ അറിയിച്ചിരുന്നു. വിഷയം ഗൗരവത്തിലെടുത്തതായും പകരം സംവിധാനം ഉടന്‍ രൂപപ്പെടുത്തുമെന്നും മന്ത്രാലയങ്ങള്‍ ഉറപ്പു നല്‍കിയതായി അംബാസിഡര്‍ പിന്നീട് അറിയിച്ചു. എന്നാല്‍, കാലതാമസം നേരിടുന്ന പക്ഷം ഇതു മറ്റു ഇടപാടുകളെ സാരമായി ബാധിക്കും. ഇതു കണക്കിലെടുത്തു നാട്ടില്‍ പോകുന്നവര്‍ക്ക് കൂടുതല്‍ മൂല്യത്തില്‍ ഇന്ത്യന്‍ രൂപ നല്‍കാന്‍ ചില മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ പദ്ധതികളും ആലോചിച്ചു വരുന്നുണ്ട്.
കറന്‍സികള്‍ അതതു രാജ്യത്തുനിന്നു വാങ്ങാനും അവിടെ തന്നെ വില്‍ക്കാനും മാത്രമാണു മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് അനുമതിയുള്ളത്. അതിനാല്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വരെ വാങ്ങിയ രൂപ കൈമാറ്റം ചെയ്യാനാകാത്ത സ്ഥിതിയാണിപ്പോള്‍.
