കൃഷി ഓഫീസർ  ചമഞ്ഞു നാട്ടുകാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി

തിരുവനന്തപുരം: വിഴിഞ്ഞത്ത് കൃഷി ഓഫീസർ ചമഞ്ഞു നാട്ടുകാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ആൾ പിടിയിൽ. വിഴിഞ്ഞം നന്നംകുഴി സ്വദേശി ദീപു ആണ് പൊലീസ് പിടിയിലായത്.

ഇയാളിൽ നിന്നും സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കൃഷി മിത്ര എന്ന സ്ഥാപനത്തിന്‍റെ വ്യാജ രസീത് കണ്ടെടുത്തു. രസീത് ബുക്കിൽ 200ലധികം പേരിൽ നിന്നു പണം പിരിച്ചതിനു തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൃഷി ഓഫീസർ ആണെന്നും സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം വൃക്ഷ തൈകൾ, കോഴി, എന്നിവ മുൻകൂർ പണം സ്വീകരിച്ച് എത്തിച്ചു കൊടുക്കാം എന്ന് വാഗ്ദത്തം നൽകിയാണ് ഇയാൾ പണം തട്ടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ മേൽ വഞ്ചന, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് കേസെടുത്തു.