തിരുവനന്തപുരം: നി‍‍ർമ്മൽ കൃഷ്ണ ചിട്ടി ഫണ്ട് ഉടമയെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. നിർമ്മലിന് നിക്ഷേപമുള്ള സ്ഥാപനത്തിൻറെ ഉടമയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. നിർമ്മൽ നൽകിയിരുന്ന മുൻ കൂർ ജാമ്യാപേക്ഷ കോടതിയിൽ നിന്നും പിൻവലിച്ചു.

നിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പു കേസിൽ തമിഴ്നാട് പൊലീസിനെ സഹായിക്കാനുള്ള വിവര ശേഖരണം മാത്രമാണ് ക്രൈം ബ്രാഞ്ച് ചെയ്തിരുന്നത്. എന്നാൽ മ്യൂസിയം പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്ത സാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകാനും നിർമ്മലിനെ അറസ്റ്റ് ചെയ്യാനുമുള്ള ശ്രമം ക്രൈം ബ്രാഞ്ചും ആരംഭിച്ചു. രണ്ടു കേസുകളും തമിഴ്നാട് പൊലീസിന് കൈമാൻ ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും ഉത്തരവ് മരവിപ്പിച്ചു. നെയ്യാറ്റിൻകരയിൽ പണം നഷ്ടമായ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസും ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. നിർമ്മലിനെ പ്രധാന ബിനാമികളെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു.

ക്രൈം ബ്രാഞ്ച് മൊഴിയെടുത്ത ശേഷം ഇവരെല്ലാം ഫോണ്‍ ഓഫ് ഒളിവിലാണ്. ഒളിവിലുള്നിള നിർമ്മൽ നിയമസഹായങ്ങള്‍ക്കുവേണ്ടി ഇവരെ ബന്ധിപ്പെട്ടതിൻറെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നി‍മ്മലന്എം നിക്ഷേപമുള്ള റോസ് ഒപ്ടിക്കല്‍സിൻറെ പാ‍ർടണ്‍മാരിൽ ഒരാളായ പ്രകാശിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. നിർമ്മലുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന കാര്യം പ്രകാശ് പൊലീസിനോട് സമ്മതിച്ചു. ഇതിനിടെ ജില്ലാ സെഷൻസ് കോടതിയിൽ നിർമ്മൽസമ‍പ്പിച്ചിരുന്ന മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പിൻവലിച്ചു. കീഴങ്ങാനുള്ള നീക്കമോ അതോ കോടതിയിൽ നിന്നുള്ള വൻ തിരിച്ചടി ഭയന്നോ ആണ് അപേക്ഷ പിൻവലിച്ചതെന്നാണ് സംശയിക്കുന്നത്. റിസീവ‍ ഭരണത്തിലുള്ള നി‍ർമ്മലിൻറെവീട് പരിശോധിക്കാൻ തോക്കോൽ ആവശ്യപ്പെട്ട് തമിഴ്നാട് പൊലീസ് ഇന്ന് സബ് കോടതിയിൽ ഹർജി നൽകി.