എടിഎമ്മുകളില്‍ പണമില്ലെന്ന് വാര്‍ത്ത 86%ത്തോളം എടിഎമ്മുകളില്‍ പണമുണ്ടെന്ന് ധനമന്ത്രാലയം
ദില്ലി: എണ്പത്തിയാറ് ശതമാനത്തോളം എടിഎമ്മുകളിൽ പണമുണ്ടെന്ന് ധനമന്ത്രാലയം. ബിഹാറിൽ 66 ശതമാനവും തെലങ്കാനയിൽ 77 ശതമാനവും ആന്ധ്രാപ്രദേശിൽ 70 ശതമാനവും എടിഎമ്മുകൾ പ്രവർത്തിക്കുന്നുണ്ട്. 51,000 കോടി രൂപയുടെ കറൻസി ഹൈദരാബാദിലെത്തിച്ചെന്നും ബിഹാറിലേക്ക് 1000 കോടി രൂപയുടെ കറൻസി എത്തിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
വ്യാപാരസ്ഥാപനങ്ങളിലുള്ള 4.78ലക്ഷം പിഒഎസ് മെഷീനുകൾ വഴി 2000രൂപ വരെ പിൻവലിക്കാമെന്ന് എസ്ബിഐ അറിയിച്ചു . എസ്ബിഐയുടെ പിഒഎസ് മെഷീനിൽ കാർഡ് സ്വൈപ് ചെയ്താൽ വ്യാപാരസ്ഥാപനങ്ങൾ പണം നൽകും . ചില സംസ്ഥാനങ്ങളിലെ എടിഎമ്മുകളിൽ നോട്ട് ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് നടപടി. സർവീസ് ചാർജ് ഈടാക്കാതെ പണം നൽകാൻ വ്യാപാരികൾക്ക് എസ്ബിഐ നിർദ്ദേശം നൽകി .
