തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറവാണെന്ന ആശങ്ക നീങ്ങുന്നു. കാലവര്‍ഷം ശക്തിപ്പെട്ടതോടെ ഇപ്പോള്‍ അഞ്ച് ജില്ലകള്‍ മാത്രമാണ് മഴ കുറവുള്ള സ്ഥലങ്ങളുടെ പട്ടികയിലുള്ളത്.
സംസ്ഥാനത്ത് പരക്കെ ഇടിയോട് കൂടിയ മഴയുണ്ട്. ഇത് പക്ഷെ ഇടവപ്പാതിയുടെ തുടര്‍ച്ച തന്നെയാണെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. വരുന്ന ആഴ്ച പകുതിയോടെ മഴ ശക്തമാകും. ഈമാസം അവസാനം വരെ സംസ്ഥാനത്ത് പരക്കെ മഴപെയ്യുമെന്നാണ് പ്രവചനം. ഏറ്റവും കുറവ് മഴ കിട്ടിയത് വയനാടാണ്. 46 ശതമാനം കുറവ്. തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് കണ്ണൂര്‍ ജില്ലകളാണ് മഴക്കുറവിന്റെ പട്ടികയില്‍ ഉള്ളത്. ഒക്ടോബര്‍ പകുതിയോടെ സംസ്ഥാനത്ത് കിഴക്കന്‍ മഴയെത്തും. വടക്ക് കിഴക്കന്‍ കാലവര്‍ഷം നല്ല മഴക്കാലമാകുമെന്നാണ് പ്രവചനം.
