Asianet News MalayalamAsianet News Malayalam

കാലവര്‍ഷം തിമിര്‍ത്ത് പെയ്യുന്നു; ഇത്തവണ മഴ കുറയില്ലെന്ന് പ്രവചനം

monsoon starts in kerala
Author
First Published May 30, 2017, 2:13 PM IST

സംസ്ഥാനത്ത് കാലവര്‍ഷം തിമിര്‍ത്ത് പെയ്യുന്നു. ഈ മഴക്കാലത്ത് കേരളത്തില്‍ 96% ശതമാനം മഴ കിട്ടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

പ്രതീക്ഷിച്ചതിലും ഒരു ദിവസം നേരത്തെയെത്തിയ കാലവര്‍ഷം കനത്തുതുടങ്ങി. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മഴക്ക് പിന്നാലെ കൂടുതല്‍ സന്തോഷ നല്‍കുന്ന പ്രവചനമാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം നല്‍കുന്നത്. ഈ മഴക്കാലത്ത് കേരളത്തില്‍ 94 ശതമാനം മഴയും കിട്ടുമെന്നാണ് പ്രവചനം. കഴിഞ്ഞ കാലവര്‍ഷത്തില്‍ 34 ശതമാനം മഴയുടെ കുറവുണ്ടായതായിരുന്നു ഇത്തവണത്തെ കൊടും വരള്‍ച്ചക്കുള്ള കാരണം.

മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴ രേഖപ്പെടുത്തിയപ്പോള്‍ വടക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്പെട്ടു വരുന്നതേയുള്ളൂ. എറണാകുളത്ത് രാവിലെ നല്ല മഴപെയ്തെങ്കിലും ഉച്ചയോടെ മഴയ്‌ക്ക് ശമനമായി. കോഴിക്കോട് ,മലപ്പുറം ജില്ലകളില്‍ ഇന്നലെ രാത്രി മഴ കിട്ടിയെങ്കിലും ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ്. കടുത്ത വരള്‍ച്ചയില്‍ ജലക്ഷാമം നേരിടുന്ന തിരുവനന്തപുരത്ത് കഴിഞ്ഞ 48 മണിക്കൂറായി സാമാന്യം നല്ല മഴ കിട്ടുന്നുണ്ട്. ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞ പേപ്പാറ സംഭരണിക്കു ചുറ്റുമുള്ള അഗസ്ത്യവന മേഖലയിലേക്ക് നല്ല മഴയാണ്.

Follow Us:
Download App:
  • android
  • ios