ലക്നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ സദാചാരപൊലീസ് വിളയാട്ടം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച സംഘടനയായ ഹിന്ദു യുവ വാഹിനിയുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. മീററ്റ് സ്വദേശിയായ യുവാവിനേയും യുവതിയേയും അനാശാസ്യം നടത്തിയെന്നാരോപിച്ചാണ് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു വാഹിനിയുടെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും അനാശാസ്യം നടക്കുന്നുണ്ടെന്ന് തങ്ങളെ അറിയിക്കുകയായിരുന്നുമെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. റോമിയോ സ്ക്വാഡിന്റെ പേരില്‍ അനാവശ്യമായി യുവതി യുവാക്കള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് യോഗി ആദിത്യനാഥിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകമാണ് സദാചാര പൊലീസ് ആക്രമണം നടന്നത്.