കൊച്ചി: കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസം. മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അടിച്ചോടിച്ചു. ഒരുമിച്ചിരുന്നതിനെ ചോദ്യം ചെയ്ത് പാഞ്ഞെത്തിയ ശിവസേനക്കാര്‍ ഒരുമിച്ചിരുന്ന പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.
നിരവധി യുവതി യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. തൊട്ടുത്തുള്ള സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പോലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. പോലീസിന്റെ നിരീക്ഷണത്തിലുള്ള സ്ഥലമായിരുന്നു പ്രദേശം. സദാചാര വിരുദ്ധ പ്രവര്‍ത്തനം നടക്കുന്നു എന്നാരോപിച്ചായിരുന്നു ശിവസേനയുടെ അതിക്രമമെന്ന് നാട്ടുകാര്‍ പറയുന്നു.
