ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയില്‍ കമിതാക്കള്‍ക്ക് നേരെ സദാചാര പോലീസ് ആക്രമണം. രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. 

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: തൊടുപുഴ മുട്ടം സ്വദേശികളായ കമിതാക്കളായ രണ്ട് പേര്‍ പരുന്തുംപാറ കാണാന്‍ എത്തിയതായിരുന്നു. ഇതിനിടയില്‍ കരടിക്കുഴി സ്വദേശികളായ രണ്ട് യുവാക്കള്‍ സദാചാര പോലീസ് ചമഞ്ഞ് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. 

തര്‍ക്കത്തിലിടയില്‍ ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ കൈയ്യില്‍ കയറി പിടിക്കുകയും കൂട്ടുകാരനെ ബിയര്‍ കുപ്പി കൊണ്ട് അടിക്കാന്‍ ശ്രമിച്ചതായും കമിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പീരുമേട് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവുമായി ബന്ധപ്പെട്ട് കരടിക്കുഴി സ്വദേശികളായ കാര്‍ത്തിക്ക് (34), സണ്ണി (27) എന്നിവരെ കസ്റ്റഡിയിലെടുത്തു.