ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞെങ്കിലും ദമ്പതികളെ തടഞ്ഞുവെച്ച് അസഭ്യം പറയുകയായിരുന്നു
കൈനകരി: റോഡരികില്‍ നിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ദമ്പതികളെ ചോദ്യം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നെടുമുടി പൊങ്ങമണ്ണടിച്ചിറ വീട്ടില്‍ സാംകുമാര്‍ (34), കൈനകരി കുട്ടമംഗലം നിഖില്‍ ഭവനില്‍ നരേന്ദ്രന്‍ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്ക് കൈനകരി ജങ്ഷന് വടക്കുഭാഗത്തായുള്ള റോഡില്‍ വച്ചാണ് ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം നടന്നത്.
ബൈക്ക് നിര്‍ത്തി റോഡരികില്‍ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്നു വിജിയും ഭാര്യ സ്മിതയും. എന്നാല്‍ ഇവരെ പ്രതികള്‍ ചോദ്യം ചെയ്യുകയും അസഭ്യം പറയുകയുമായിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞെങ്കിലും ദമ്പതികളെ തടഞ്ഞുവെച്ച് അസഭ്യം പറയുകയായിരുന്നു. ദമ്പതികള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സാംകുമാറിനെയും നരേന്ദ്രനെയും അറസ്റ്റ്റ് ചെയ്തത്. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
