Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് നിന്ന് ഇന്നും കൂടുതല്‍ വിമാന സര്‍വീസ്

പ്രളയം ബാധിച്ച് നെടുമ്പാശേരി വിമാനത്താവളം അടച്ച സാഹചര്യത്തിൽ ഇന്നും തിരുവന്തപുരത്തു നിന്ന് കൂടുതൽ വിമാനങ്ങള്‍ സർവീസ് നടത്തും. 24 അന്താരാഷ്ട്ര സർവീസുകൾ 12 ആഭ്യന്തര സർവീസ് എന്നിവയാണ് നടക്കുന്നത്.
 

more airport service
Author
Thiruvananthapuram, First Published Aug 21, 2018, 12:13 AM IST

തിരുവനന്തപുരം: പ്രളയം ബാധിച്ച് നെടുമ്പാശേരി വിമാനത്താവളം അടച്ച സാഹചര്യത്തിൽ ഇന്നും തിരുവന്തപുരത്തു നിന്ന് കൂടുതൽ വിമാനങ്ങള്‍ സർവീസ് നടത്തും. 24 അന്താരാഷ്ട്ര സർവീസുകൾ 12 ആഭ്യന്തര സർവീസ് എന്നിവയാണ് നടക്കുന്നത്.

ഇന്ന് 28 അധികം സർവ്വീസുകൾ തിരുവനന്തപുരത്ത് നിന്നും നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഇന്ന് 10 ആഭ്യന്തര സർവ്വീസുകളും 18 അന്താരാഷ്ട്രീ സർവ്വീസുകളുമാണ് അധികമായുള്ളത്. നാവികസേനാ വിമാനത്താവളത്തിൽ നിന്നും ഇന്ന് സർവീസ് തുടങ്ങി. 

അതേസമയം സംസ്ഥാനത്ത് കെഎസ്ആർടിസി-ട്രെയിൻ സർവ്വീസുകൾ സാധാരണനിലയിലായി. തിരുവനന്തപുരത്തു നിന്നുള്ള ദീർഘദൂര ബസുകള്‍ ഓടിത്തുടങ്ങി. തിരുവനന്തപുരം-ഷൊർണ്ണൂർ, എറണാകുളം-ഷൊർണ്ണൂർ-തൃശൂർ പാതകളിലെ തടസ്സങ്ങൾ കൂടി മാറി. 

28 പാസഞ്ചർ ട്രെയിനുകൾ നാളെ മുതൽ സർവീസ് പുനരാരംഭിക്കും. തിരുവനന്തപുരത്തു നിന്നുള്ള ദീർഘദൂര ട്രെയിനുകളായ മാവേലി, മംഗളൂർ, അമൃത എക്സ്പ്രസ്സുകളുടെ സർവ്വീസിന്‍റെ കാര്യത്തിൽ ഇന്ന് വൈകീട്ട് തീരുമാനമാകും.

കെഎസ്ആർടിസി സ‍ർവ്വീസുകൾ പൂർവ്വസ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്. എംസി റോഡ‍് വഴിയും ദേശീയപാത വഴിയുമുള്ള സര്‍വീസുകള്‍ നടക്കുന്നു. വെള്ളം ഇറങ്ങാത്തതിനാല്‍ കുട്ടനാട് ,ആലുവ-പറവൂര്‍ റൂട്ട്, കൊടുങ്ങല്ലൂര്‍ - പറവൂര്‍ റൂട്ട് എന്നിവടങ്ങളിലെ സര്‍വീസുകള്‍ തടസപ്പെട്ടു. മൂന്നാര്‍ ഡിപ്പോയിലെ സര്‍വീസുകള്‍ തുടങ്ങിയിട്ടില്ല. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സ്പെഷ്യല്‍ ബസ്സുകള്‍ നാളെ മുതല്‍ സര്‍വ്വീസ് തുടങ്ങും.

Follow Us:
Download App:
  • android
  • ios