വയനാട് മാനന്തവാടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹയര്‍സെക്കന്‍ററി സ്കൂളിനെതിരെ പരാതിയുമായി മാതാപിതാക്കളും നാട്ടുകാരും മുഖ്യമന്ത്രിയെ സമീപിക്കുന്നു. 

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹയര്‍സെക്കന്‍ററി സ്കൂളിനെതിരെ പരാതിയുമായി മാതാപിതാക്കളും നാട്ടുകാരും മുഖ്യമന്ത്രിയെ സമീപിക്കുന്നു. സസ്പെന്‍ഷനിലായ അധ്യാപകനെ സംരക്ഷിക്കാന‍് സ്കൂള്‍ അധികൃതര്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

ദ്വാരക ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പാലിയോണ സ്വദേശി വൈഷ്ണവ് ഡിസംബര്‍ 11നാണ് വീടിനുള്ളില്‍ ജിവനൊടുക്കുന്നത്. സ്കൂളിലെ അധ്യാപകനായ നോബിളി‍‍ന്‍റെ പീഡനം സഹിക്കാനാവാത്തതിനാല്‍ മരിക്കുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പ്.

പ്രാഥമികന്വേഷണത്തില്‍ ശരിയെന്നു കണ്ടതിനാല്‍ നോബിളിനെ സസ്പെന്‍റു ചെയ്തു. എന്നാല്‍ വീണ്ടും തിരിച്ചെടുക്കാന്‍ സ്കൂള്‍ അധികൃതര്‍ ശ്രമിക്കുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. നോബിളിനെ ജോിലിയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും നാട്ടുകാരും മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പൊലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ മാര്‍ക്ക് ലഭിക്കാന്‍ നിരന്തര പി‍ഡനത്തിന് വിധേയരാക്കാറുണ്ടെന്ന് നിരവധി കുട്ടികള്‍ പോലിസിനെ അറിയിച്ചിട്ടുണ്ട് അതുകോണ്ടുതന്നെ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.