പഞ്ചായത്തുകളിലെ പാതയോര മദ്യശാലകളള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കുടുതല് ബാറുകള് തുറക്കും. പതിനായിരത്തില് കൂടുതല് ജനസംഖ്യയുള്ള പഞ്ചായത്തുകളില് പാതയോര മദ്യശാലകള് സ്ഥാപിക്കുന്നതില് ഇളവ് വരുത്തി സര്ക്കാര് ഉത്തരവിറക്കി. പുതിയ മദ്യനയ ഉത്തരവും പുറത്തിറങ്ങി.
പഞ്ചായത്തുകളിലെ പാതയോര മദ്യശാലകളള് സംബന്ധിച്ച് സംസ്ഥാനങ്ങള്ക്ക് തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി നിര്ദ്ദേശത്തെ തുടര്ന്നാണ് പുതിയ ഉത്തരവ് . നഗര സ്വഭാവമുള്ള പഞ്ചായത്തുകളില് പാതയോര മദ്യശാലകള് തുറക്കാന് 500 മീറ്റര് പരിധി ഒഴിവാക്കാമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ ശുപാര്ശ. ഇതിന്റെ അടിസ്ഥാനത്തിലാണ് പതിനായിരത്തില് കൂടുതല് ജനസംഖ്യയുള്ള പഞ്ചായത്തുകളില് നിയന്ത്രണം ഒഴിവാക്കി ഉത്തരവിറക്കിയത്. ഇത് കൂടാതെ വിനോദ സഞ്ചാര മേഖലയായി പ്രഖ്യാപിച്ച ഇടങ്ങളും നഗരസ്വാഭാവമുള്ള മേഖലകളായി തന്നെ ആണ് കണക്കാക്കുന്നത്. അഞ്ഞൂറ് മീറ്റര് ദൂരപരിധിയുടെ പേരില് പഞ്ചായത്തുകള് അടച്ച് പൂട്ടിയ ബിയര് വൈന് പാര്ലറുകളും ബെവ്കോ ഔട് ലെറ്റുകളും ത്രീസ്റ്റാറിന് മുകളിലുള്ള ബാറുകളും തുറന്ന് പ്രവര്ത്തിക്കുന്നതിന് പുതിയ ഉത്തരവ് വഴി ഒരുക്കും. അതേ സമയം ഏപ്രില് ഒന്ന് മുതല് ബാധകമായ പുതിയ മദ്യ നയവും സര്ക്കാര് പുറത്തിറക്കി.
