അഭിഭാഷകനായ കപില്‍ സിബല്‍ ഇന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബഞ്ചിനു മുമ്പാകെ ഇക്കാര്യം പരാമര്‍ശിച്ചപ്പോഴാണ് അടുത്തയാഴ്ച കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പണം നല്കിയതായി സഹാറ,ബിര്‍ള ഡയറിക്കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്ന് പ്രശാന്ത് ഭൂഷണും രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. ഇന്ന് കൂടുതല്‍ രേഖകള്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ സമര്‍പ്പിച്ചു. സിബിഐയാണ് ബിര്‍ള ഡയറിക്കുറിപ്പ് കണ്ടെത്തിയതെന്നും സഹാറയില്‍ നിന്ന് രേഖകള്‍ പിടിച്ചത് ആദായനികുതി വകുപ്പാണെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. റെയ്ഡില്‍ കണക്കില്‍പെടാത്ത പണം കണ്ടെത്തിയെന്നതും യാഥാര്‍ത്ഥ്യമാണ്. ഈ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ മറ്റൊരു കേസിലും സുപ്രീം കോടതിക്ക്  അന്വേഷണം പ്രഖ്യാപിക്കാനാവില്ലെന്നും പ്രശാന്ത് ഭൂഷന്റെ സത്യവാങ്മൂലം പറയുന്നു.