പ്രീമിയര്‍ ലീഗിലെ 36 താരങ്ങളാണ് ലോകകപ്പില്‍ ശേഷിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പതിനൊന്നും ടോട്ടനത്തിന്റെ ഒന്‍പതും ചെല്‍സിയുടെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും എട്ടുവീതം താരങ്ങളുമാണ് ഉള്ളത്.
മോസ്കോ: പോരാട്ടം എട്ട് ടീമിലേക്ക് ചുരുങ്ങിയിട്ടും ലോകകപ്പില് ഇംഗ്ലീഷ് പ്രീമിയര് ലീഗ് താരങ്ങളുടെ ആധിപത്യം. പ്രീമിയര് ലീഗിലെ 36 താരങ്ങളാണ് ലോകകപ്പില് ശേഷിക്കുന്നത്. ക്വാര്ട്ടര് ഫൈനലില് ഇറങ്ങുന്ന എട്ട് ടീമുകളിലായി മാഞ്ചസ്റ്റര് സിറ്റിയുടെ പതിനൊന്നും ടോട്ടനത്തിന്റെ ഒന്പതും ചെല്സിയുടെയും മാഞ്ചസ്റ്റര് യുണൈറ്റഡിന്റെയും എട്ടുവീതം താരങ്ങളുമാണ് ഉള്ളത്.
ബ്രസീലിന്റെയും ഇംഗ്ലണ്ടിന്റെയും നിരയിലുള്ളത് സിറ്റിയുടെ നാലുതാരങ്ങള്. ഗബ്രിയേല് ജീസസ്, ഡാനിലോ, ഫെര്ണാണ്ടീഞ്ഞോ, എഡേഴ്സണ് എന്നിവരാണ് എന്നിവരാണ് സിറ്റിയിലെ ബ്രസീലുകാര്. കെയ്ല് വാക്കര്, ജോണ് സ്റ്റോണ്സ്, റഹീം സ്റ്റര്ലിങ്, ഫാബിയന് ഡെല്ഫ് എന്നിവര് സിറ്റിയുടെ ഇംഗ്ലീഷ് താരങ്ങളാണ്. വിന്സെന്റ് കൊമ്പനി, കെവിന് ഡി ബ്രൂയിനും ബെല്ജിയം നിരയിലുണ്ടാവും. ബെഞ്ചമിന് മെന്ഡി ഫ്രാന്സ് ജഴ്സിയിലുമെത്തും.
ടോട്ടനത്തിന്റെ ഒന്പത് പേരില് മിക്കവരും ഇംഗ്ലീഷ് ടീമില്. യുണൈറ്റഡിന്റെ റൊമേലു ലുകാക്കുവും മൗറേന് ഫെല്ലിനിയും ബല്ജിയത്തിന്റെ പ്രധാന താരങ്ങള്. പാരിസ് സെന്റ് ജെര്മന്റെ എട്ടും ബാഴ്സലോണയുടെ ഏഴും റയല് മാഡ്രിഡിന്റെ അഞ്ചും താരങ്ങളാണ് ലോകകപ്പില് ശേഷിക്കുന്നത്.
