തിരുവനന്തപുരം: എന്‍സിസിയിലേക്ക് കൂടുതല്‍ പെൺകുട്ടികള്‍ കടന്നുവരണമെന്ന് മുഖ്യമന്ത്രി. പെൺകുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും എന്‍സിസി ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ദേശീയ തലത്തില്‍ ശ്രദ്ധേമായ വിജയങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന കേരളാ ലക്ഷ്വദീപ് സംഘത്തിലെ അംഗങ്ങളില്‍ 42 ശതമാനവും പെൺകുട്ടികളാണെന്നത് അഭിമാനകരമായ നേട്ടമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അറുപത്തിയൊമ്പതാം എന്‍സിസി ദിനാഘോഷമാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്ത് വിപുലമായി ആഘോഷിച്ചത്. മുഖ്യമന്ത്രിയെയും വിശിഷ്ടാഥികളെയും അമ്പരിപ്പിച്ച് എന്‍സിസി കേഡറ്റുകളുടെ സാഹസിക പ്രകടനവും എന്‍സിസി ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്നു.