തിരുവനന്തപുരം: ഇന്നലത്തെ  ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്തുണ്ടായത് ഒരുകോടിയിലേറെ രൂപയുടെ നഷ്ടമെന്ന് ഡിജിപി ലോക്‍നാഥ് ബെഹ്റ. ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 223 അക്രമ സംഭവങ്ങളാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടായത് കൊല്ലം റൂറലിലെന്നും ഡിജിപി പറഞ്ഞു. 

ഇരുപത്തിയാറോളം അക്രമ സംഭവങ്ങളാണ് കൊല്ലത്തുണ്ടായത്. അക്രമത്തില്‍ ഏകദേശം 17,33,000 രൂപയുടെ നഷ്ടം ഉണ്ടായി. കൊല്ലം സിറ്റിയില്‍ ഉണ്ടായ 25 അക്രമ സംഭവങ്ങളില്‍ 17,18,00 രൂപയുടെയും തിരുവനന്തപുരം സിറ്റിയിലുണ്ടായ ഒന്‍പത് സംഭവങ്ങളില്‍ 12,20,000 രൂപയുടെയും നഷ്ടമുണ്ടായതായും ഡിജിപി വിശദീകരിച്ചു.