തിരുവനന്തപുരം: മെഡിക്കൽ കോളജ് കോഴ ആരോപണവുമായി ബന്ധപ്പെട്ടു എസ്ആർ കോളജ് ഉടമ ആർ. ഷാജി വിജിലൻസിനു മൊഴി നൽകി. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ആർക്കും പരാതി നൽകിയിട്ടില്ലെന്നും ഷാജി അറിയിച്ചു. മെഡിക്കൽ കോളജിന് ആവശ്യമായ കണ്‍സൾട്ടൻസിക്കായി സതീഷ് നായർക്ക് പണം നൽകിയിട്ടുണ്ട്. പണം മടക്കി കിട്ടാൻ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു അഭിഭാഷകരുടെ നിയമോപദേശം. അതിനാലാണ് പരാതി നൽകാത്തതെന്നും ഷാജി കൂട്ടിച്ചേർത്തു.
അതേ സമയം മെഡിക്കൽ കോഴ വിഷയത്തില്‍ വിജിലൻസിന് മൊഴി നൽകുന്നതിൽ ബിജെപി അന്വേഷണ കമ്മീഷൻ അംഗംങ്ങൾ തീരുമാനം എടുത്തില്ല. കെപി ശ്രീശൻ നോട്ടീസ് കൈ പറ്റിയില്ല പാർട്ടി തീരുമാനം അനുസരിച്ചു തുടർ നടപടി എന്ന് അംഗങ്ങൾ അറിയിച്ചു. നേരത്തെ ബിജെപി നേതൃയോഗം വിജിലന്‍സ് അന്വേഷണവുമായി സഹകരിക്കും എന്ന നിലപാടാണ് സ്വീകരിച്ചത്.
