ചെന്നൈ: സേലത്ത് ഫേസ്ബുക്കിലൂടെ നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.
മകുടന്‍ ചാവടി സ്വദേശിനി വിനുപ്രിയയാണ് മരിച്ചത്. സംഭവത്തില്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചുവെന്ന് പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ ആരോപിച്ചു.
ഈ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷ വിലയിരുത്താന്‍ മുഖ്യമന്ത്രി ജയലളിത ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
