മോസ്കോയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാ‌ഞ്ഞുകയറി

റഷ്യയിൽ തലസ്ഥാനമായ മോസ്കോയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാ‌ഞ്ഞുകയറി 8 പേർക്ക് പരിക്കേറ്റു. മെക്സിക്കൻ ഫുട്ബോൾ ആരാധകരും പരിക്കേറ്റവരിൽ ഉണ്ട്. കാർ ഓടിച്ച കിർഗിസ്ഥാൻ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അട്ടിമറി സാധ്യത തള്ളിയ അധികൃതർ ഡ്രൈവ‍ർക്ക് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് വ്യക്തമാക്കി