മൊസൂളിലേക്കുളള പ്രധാന പാതയാണ് തൽ  അഫറിനെയും  സിൻജറിനെയും ബന്ധിപ്പിക്കുന്നത്. ഈ പാതയുടെ നിയന്ത്രണമാണ്  ഇപ്പോൾ ഇറാഖി സേന ഏറ്റെടുത്തതെന്ന് അവകാശപ്പെടുന്നത്. ഈ പാതയിലേക്കുളള എല്ലാ ചെറുവഴികളിലും സൈന്യത്തിന്റെസാന്നിദ്ധ്യമുണ്ട്.   തൽ അഫറിനും മൊസൂളിനുമിടയിലാണ് ഐ എസിന്റെ ശക്തികേന്ദ്രം.  നിലവിലെ മുന്നേറ്റത്തോടെ, എഎസിനെ വളഞ്ഞിട്ട് പ്രതിരോധം തീർക്കലാണ് സൈന്യത്തിന്റെ നീക്കം.  ഇറാഖി സൈന്യത്തോടൊപ്പം ഷിയ പോരാളികളും കുർദ്ദിഷ് പടയും ഒത്തുചേർന്ന് നടത്തിയ മുന്നേറ്റത്തിലാണ് ഇപ്പോഴത്തെ വിജയമെന്നും സൈന്യം അവകാശപ്പെടുന്നു.

ഇതോടൊപ്പം ശക്തമായ വ്യോമാക്രണവും അമേരിക്ക നയിക്കുന്ന സഖ്യസേനയുടെ നേതൃത്വത്തിൽ മൊസൂളിൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ടൈഗ്രിസ് നദിക്കുകുറുകെ, മൊസൂളിലേക്കുളള പാലവും വ്യോമാക്രമണത്തിൽ തകർന്നു. ഇതോടെ ഏതാണ്ട് പൂർണമായി മൊസൂൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈസാഹചര്യത്തിൽ കര^ വ്യോമ ആക്രമണങ്ങൾ ശക്തമാക്കി  ഐഎസിനെ തുരത്തുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. തദ്ദേശിയരായ അറബ് വംശജരുടെ സഹായത്തോടെ വരും മണിക്കൂറുകളിൽ ശക്തമായ മുന്നേറ്റത്തിന് സാധ്യതയുടണ്ടെന്ന് സൈനീക വക്താവ് അറിയിച്ചു.