കൊട്ടിയൂർ അമ്പായത്തോട് ഉരുൾപൊട്ടൽ ഉണ്ടായ മലയുടെ താഴെ പുഴയരികിൽ താമസിക്കുന്ന ഭാനുമതിയമ്മയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന മകളും വീടൊഴിയാന്‍ തയ്യാറാകുന്നില്ല. സമീപത്തുള്ളവരെല്ലാം പ്രദേശം ഒഴിഞ്ഞ് പോയിട്ടും ഇവർ വാടക വീട്ടിൽ നിന്നും മാറാൻ തയ്യാറാകുന്നില്ല.
കണ്ണൂര്‍: കൊട്ടിയൂർ അമ്പായത്തോട് ഉരുൾപൊട്ടൽ ഉണ്ടായ മലയുടെ താഴെ പുഴയരികിൽ താമസിക്കുന്ന ഭാനുമതിയമ്മയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന മകളും വീടൊഴിയാന്‍ തയ്യാറാകുന്നില്ല. സമീപത്തുള്ളവരെല്ലാം പ്രദേശം ഒഴിഞ്ഞ് പോയിട്ടും ഇവർ വാടക വീട്ടിൽ നിന്നും മാറാൻ തയ്യാറാകുന്നില്ല.
വീടിന് തൊട്ടു പുറകിൽ അമ്പായത്തോട് ഉരുൾപൊട്ടിയ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന പുഴയാണ്. ഉരുൾപൊട്ടലിൽ പുഴ ഏറെക്കുറെ വീടിന്‍റെ മുറ്റത്തോളമെത്തി. ഇവരുടെ ആറ് ആണ്മക്കളിൽ അഞ്ച് പേരും നോക്കുന്നില്ലെന്ന് പറയുന്നു. ഇവരെ സംരക്ഷിച്ചിരുന്ന ഏക മകൻ നേരത്തെ മരിച്ചു. അമ്മയും മകളും ഒറ്റക്കാണ്. വലിയ അപകട ഭീതിയാണ്.
ക്യാമ്പിലേക്ക് മാറാൻ പറഞ്ഞിട്ടും ഇവർ തയാറാവുന്നില്ല. മാനസിക വെല്ലുവിളിയുള്ള മകളെ എങ്ങനെ നോക്കുമെന്ന ആശങ്കയിലാണ് ഭാനുമതിയമ്മ. അടുപ്പ് നനഞ്ഞിതിനാല്‍ ഭക്ഷണം വെക്കാനുള്ള സൌകര്യം പോലും വീട്ടിലില്ല. സമീപത്തെ വീടുകളും ഒഴിഞ്ഞു കിടക്കുകയാണ്.
