ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചും വിദേശ യാത്രകള്‍ നടത്തിയും വലിയ ആഡംബര ജീവിതമായിരുന്നു ഇരുവരുടേതെന്നും പൊലീസ് പറഞ്ഞു.

ദില്ലി: സ്വന്തം വീടിന് വ്യാജ രേഖയുണ്ടാക്കി അഞ്ച് പേര്‍ക്ക് വിറ്റ സംഭവത്തില്‍ അമ്മയും മകളും പിടിയില്‍. ദില്ലിയിലാണ് സംഭവം. തട്ടിപ്പിലൂടെ ഇവര്‍ 2.5 കോടിയാണ് കൈക്കലാക്കിയത്. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചും വിദേശ യാത്രകള്‍ നടത്തിയും വലിയ ആഡംബര ജീവിതമായിരുന്നു ഇരുവരുടേതെന്നും പൊലീസ് പറഞ്ഞു.

ദില്ലിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ ഒരു ഹോട്ടലില്‍ ഇവര്‍ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസെത്തിയതോടെയാണ് ഇരുവരെയും പിടികൂടാന്‍ കഴിഞ്ഞത്. ഗോവയിലെ കാസിനോ ഉടമയുടെ കൊലപാതകത്തിലും ഇവര്‍ക്കെതിരെ കുറ്റം നിലനില്‍ക്കുന്നുണ്ട്. 

പെട്ടെന്ന് പണമുണ്ടാക്കി ആഡംബര ജീവിതം നയിക്കാനാണ് ആളുകളെ കബിളിപ്പിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദില്ലി യൂണിവേഴ്സിറ്റിയില്‍ ദിന്നും കൊമേഴ്സില്‍ ബിരുദം നേടിയ യുവതി യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍ നിന്ന് എംബിഎ യും നേടിയിട്ടുണ്ട്. ലണ്ടനില്‍ നിന്ന് തിരികെയെത്തിയ യുവതി ഫ്രീലാന്‍സ് സ്റ്റോക്ക് കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്തിരുന്നു.