ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ പതിനേഴുകാരനെ അമ്മയും മകളും മൂന്നുമാസത്തോളം ലൈംഗികമായി പീഡിപ്പിച്ചു. 45 വയസുള്ള സ്ത്രീയും ഇവരുടെ 22 വയസുകാരിയായ മകളുാണ് യുവാവിനെ തങ്ങളുടെ വീട്ടിലെത്തിച്ച് ലംഗികമായി ചൂഷണം ചെയ്തത്. ആണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കയതോടെയാണ് വിവരം പുറത്തായത്.

കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ നേപ്പാള്‍ സ്വദേശികളായ അമ്മയ്ക്കും മകള്‍ക്കുമെതിരേ പൊലീസ് കേസെടുത്തു. ഹിമാചല്‍ പ്രദേശ് സോളാന്‍ ജില്ലയില്‍ അമ്മയും മകളും താമസിക്കുന്ന വീട്ടില്‍ മകനെ എത്തിച്ചാണ് പീഡിപ്പിച്ചെന്നാണ് പരാതി.

ഇവര്‍ക്കെതിരെ ഐ.പി.സി 373 (പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കല്‍) പ്രകാരം കേസെടുത്തതായി ജില്ലാ അഡീഷണല്‍ എസ്.പി ശിവകുമാര്‍  വ്യക്തമാക്കി. ഇവര്‍കക്കെതിരെ എന്നാല്‍ പോക്‌സോ ചേര്‍ത്തിട്ടില്ല.  പ്രതികളെ  ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.