കൊട്ടാരക്കര: മകളുടെ കാമുകനെ അമ്മയും സഹോദരനും കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. ഇന്ന് രാവിലെ കൊട്ടാരക്കരയിലായിരുന്നു സംഭവം. പരിക്കേറ്റ പോള്‍ മാത്യുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി പോള്‍ മാത്യുവിനെയാണ് വണ്ടിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മകള്‍ പോള്‍ മാത്യുവിനൊപ്പം ബൈക്കില്‍ പോകുന്നത് കണ്ട അമ്മ സൂസനും സഹോദരന്‍ അഭയ്യും ഇവരെ കാറില്‍ പിന്തുടര്‍ന്നു. പിന്നീട് പെണ്‍കുട്ടിയെ ഇറക്കിയ ശേഷം തിരിച്ചു വരികയായിരുന്ന പോള്‍ മാത്യുവിനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ വീണു കിടന്ന പോള്‍ മാത്യുവിനെ പെണ്‍കുട്ടിയുടെ സഹോദരന്‍ കാറില്‍ നിന്നിറങ്ങി മര്‍ദ്ദിക്കാന്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് അമ്മയേയും മകനേയും കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പോള്‍ മാത്യുവിനെ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസ് ഒത്തുതീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്.
