പതിനേഴുകാരിയായ മകളെ കാമുകന് കാഴ്ചവയ്ക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍
വെള്ളറട: പതിനേഴുകാരിയായ മകളെ കാമുകന് കാഴ്ചവയ്ക്കാന് ശ്രമിച്ച അമ്മ അറസ്റ്റില്. തിരുവനന്തപുരം വെള്ളറടയില് കുന്നത്തു കാലിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കണ്ണൂര് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ നേതൃത്വത്തില് നടത്തിയ അതിക്രമങ്ങള് പെണ്കുട്ടി ഡയറിയില് കുറിച്ചുവയ്ക്കുകയും അത് പോലീസിന് കിട്ടുകയും ചെയ്തതതോടെയാണ് അമ്മ നല്കിയ കാണാനില്ല എന്ന പരാതി തിരിച്ചടിച്ചത്.
സംഭവത്തില് പോലീസ് പറയുന്നത് ഇങ്ങനെ, ദിവസങ്ങള്ക്ക് മുമ്പ് അമ്മയറിയാതെ പെണ്കുട്ടി തന്റെ ഒരു ബന്ധുവീട്ടിലേക്ക് പോയിരുന്നു. മകളെ കാണാതായതിനെ തുടര്ന്ന് അമ്മ പോലീസില് നല്കിയ പരാതിയില് അന്വേഷണം നടത്തിയ വെള്ളറട പോലീസിന് പരിശോധനയ്ക്കിടയിലാണ് മകളുടെ ഡയറി കിട്ടിയത്. വീട്ടില് പതിവായി എത്തുന്ന അമ്മയുടെ കാമുകന് വഴങ്ങിക്കൊടുക്കണമെന്ന മാതാവിന്റെ നിര്ബന്ധത്തെ തുടര്ന്ന് 17 കാരി എല്ലാ വിവരങ്ങളും ഡയറിയില് എഴുതിവച്ചിരുന്നു.
ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന കാമുകന്റെ ശല്യം കാരണമാണ് താന് വീടുവിട്ടിറങ്ങുന്നതെന്ന് പെണ്കുട്ടി ഇതില് വ്യക്തമാക്കിയിരുന്നു. ഇയാള് പെണ്കുട്ടിയോട് നഗ്നത പ്രദര്ശനം നടത്തിയതായി യുവതി പറയുന്നു. പെണ്കുട്ടിയെ പിന്നീട് ബന്ധുവീട്ടില് നിന്നും കണ്ടെത്തിയ പോലീസ് അമ്മയ്ക്കെതിരേ പോക്സോ ചുമത്തി കേസെടുത്തിരിക്കുകയാണ്.
