മുംബൈ: മകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച 32 കാരിയായ മാതാവ് പിടിയില്‍. ഞായറാഴ്ച വൈകിട്ടാണ് മാതാവിനെ മഹാരാഷ്ട്രയിലെ ബിവാന്‍ഡയില്‍ നിന്ന് പൊലീസ് പിടികൂടുന്നത്. ഇവരുടെ കൈയില്‍ നിന്ന് ഒരു ലക്ഷം രൂപയും പൊലീസ് പിടികൂടി. പ്രദേശത്തെ ഒരു ബാറിലെ തൊഴിലാളിയാണ് ഇവര്‍.

ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ്ങ് സെല്ലിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയ കെണിയില്‍ യുവതി വീഴുകയായിരുന്നു. മാളിലേക്ക് വിളിച്ചു വരുത്തി യുവതിയെ അറസ്റ്റ് ചെയ്യുകയും കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. ബീഹാര്‍ സ്വദേശിയായ യുവതി നാല് മാസങ്ങള്‍ക്ക് മുമ്പാണ് മഹാരാഷ്ട്രയിലെ ബിവാന്‍ഡിയില്‍ താമസം ആരംഭിക്കുന്നത്.

ഇളയമകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് പണമില്ലാത്തതിനെ തുടര്‍ന്നാണ് 13 കാരിയായ മൂത്ത കുട്ടിയെ ലൈംഗീക വ്യപാരത്തിന് ഇവര്‍ നിര്‍ബന്ധിച്ചത്. സ്പെഷ്യല്‍ ഹോളിഡേ കോടതിയില്‍ ഹാജരാക്കിയ യുവതിയെ ഡിസംബര്‍ 19 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു