ഇടുക്കി: പഫ‍്‍സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചതിന് ഒമ്പതുവയസുകാരനെ അമ്മ തീക്കൊള്ളികൊണ്ട് പൊള്ളിച്ചു. തൊടുപുഴ പെരുമ്പിള്ളിച്ചിറയിലാണ് സംഭവം. പഫ്‍സ് വാങ്ങാനായി 10 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ശിക്ഷ . മൂന്നാം ക്ലാസുകാരനാണ് പൊള്ളലേറ്റത് . കുട്ടിയുടെ മുഖത്തും വയറിലും കയ്യിലും പൊള്ളലേറ്റു .
കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ രാവിലെ ജോലിക്കു പോയാല്‍ വൈകിട്ടുതിരിച്ചെത്തും. അതുവരെ രണ്ടു കുട്ടികള്‍ മാത്രമാണ് വീട്ടില്‍. കഴിഞ്ഞദിവസം പത്ത് രൂപ മോഷ്ടിച്ച് പഫ്‍സ് വാങ്ങാന്‍ പോയത് അമ്മ ചോദ്യം ചെയ്‍തതായി കുട്ടി പറയുന്നു. ചോദ്യം ചെയ്യലിനിടയില്‍ ഇവര്‍ അടുപ്പില്‍ നിന്നുള്ള തീക്കൊള്ളികൊണ്ട് കുട്ടിയെ പൊള്ളിക്കുകയായിരുന്നു.
സംഭവമറിഞ്ഞ പരിസരവാസികള്‍ തൊട്ടടുത്തുള്ള അംഗന്‍വാടിയില്‍ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് ശിശുസംരക്ഷണ സമിതി അധികൃതര്‍ സ്ഥലത്തെത്തെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. മുഖത്തും കൈയ്യിലും വയറിലും പൊള്ളലേറ്റ നിലയില്‍ തൊടുപുഴയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴയുന്ന കുട്ടിയുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അമ്മയെ പൊലീസ് തിരയുകയാണ്. ഇവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
