ലണ്ടന്‍: പ്രൈമറി സ്കൂളുകളില്‍ 'ഉറങ്ങുന്ന സുന്ദരി'യെന്ന കഥ പഠിപ്പിക്കുന്നത് നിരോധിക്കണമെന്ന് ഒരമ്മ. ആണ്‍കുട്ടികളില്‍ തെറ്റായ ധാരണ വളര്‍ത്തുന്നതിന് കഥ കാരണമാകുമെന്നാണ് ആരോപണം. ലണ്ടന്‍ സ്വദേശിയായ സാറാ ഹാളിന്റേതാണ് ആവശ്യം. ദുര്‍മന്ത്രവാദിയുടെ ശാപത്തിനിരയാവുന്ന രാജകുമാരിയെ ചുംബനത്തിലൂടെ ശാപമോക്ഷം നല്‍കുന്നതാണ് ഉറങ്ങുന്ന സുന്ദരിയുടെ കഥാതന്തു. 

ഉറങ്ങുന്ന പെണ്‍കുട്ടികളെ ചുംബിക്കുന്നതില്‍ തെറ്റില്ലെന്ന ധാരണ ആണ്‍കുട്ടികളുടെ മനസില്‍ പതിയാന്‍ കഥ കാരണമാകുമെന്നാണ് സാറാ ഹാള്‍ ആരോപിക്കുന്നത്. ചെറുപ്രായത്തില്‍ മനസില്‍ പതിയുന്ന ഇത്തരം കെട്ട് കഥകള്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിയ്ക്കുമെന്നാണ് സാറയുടെ അഭിപ്രായം.

Scroll to load tweet…

ലൈംഗിക വിദ്യാഭ്യാസം ശരിയായ രീതിയില്‍ നടപ്പിലാകാത്ത വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമാന രീതിയിലുള്ള കഥകള്‍ കുട്ടികള്‍ ഏതെല്ലാം തരത്തില്‍ സ്വീകരിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും സാറ കൂട്ടിച്ചേര്‍ത്തു. നാലുവയസുകാരിയെ അഞ്ചു വയസുകാരന്‍ പീഡിപ്പിക്കുന്ന സാഹചര്യങ്ങളില്‍ ഈ അമ്മയുടെ ആവശ്യത്തില്‍ കഴമ്പുണ്ടോയെന്ന് ചിന്തിക്കേണ്ടതുണ്ട്.